മുഹമ്മ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മണ്ണഞ്ചേരി യൂണിറ്റ് കുടുംബമേള നാളെ രാവിലെ 9ന് കാവുങ്കൽ ദേവസ്വം സ്കൂളിൽ നടക്കും. പെൻഷണേഴ്സ് യൂണിയൻ ആര്യാട് ബ്ലോക്ക് പ്രസിഡന്റ് ആർ.ലക്ഷ്മണൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് യു.പി.അംബികേശൻ അദ്ധ്യക്ഷനാകും. കവിയും ഗാനരചയിതാവുമായ സി.ജി.മധു കാവുങ്കൽ മുതിർന്ന അംഗങ്ങളെ ആദരിക്കും. ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ അനുമോദിക്കും. തുറവൂർ വിപഞ്ചിക ചിരി ക്ലബിന്റെ ചിരി യോഗ ക്ലാസിന് വി.വിജയനാഥ് നേതൃത്വം നൽകും. ഗാനമേളയും വിവിധ കലാപരിപാടികളും നടക്കും. പി.എൻ.ശശിധരൻ നായർ, എം. ഹഫ്സ ബീവി, പി.എൻ.നടരാജൻ, കെ.ടി.മോളി എന്നിവർ നേതൃത്വം നൽകും.