school-olimpics

മാന്നാർ: നായർ സമാജം സ്‌കൂൾ മൈതാനിയിൽ മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ ഒളിമ്പിക്സ് സമാപിച്ചു. എൽ.പി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിവിധ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം മത്സരാർത്ഥികൾ മാറ്റുരച്ച കായിക മേളയിൽ മാന്നാർ നായർ സമാജം ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശാന്തിനി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അധ്യാപക സംഘടന നേതാക്കളായ അനസ് എം.അഷറഫ്, കെ.എം ജോസഫ് മാത്യു, ജോൺ ജേക്കബ്.ഇ, കെ.ആർ അനന്തൻ, വി.കെ ഗോപകുമാർ, ആർ.അജിത് കുമാർ എന്നിവർ സംസാരിച്ചു.