മാവേലിക്കര : ഹൈന്ദവ ആരാധനാലയങ്ങളും ദേവസ്വം ബോർഡുകളും രാഷ്ട്രീയ മുക്തമാക്കണമെന്ന് കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കുടശ്ശനാട് മുരളി ആവശ്യപ്പെട്ടു.

മാവേലിക്കര കളത്തൂർക്കാവ് ശ്രീഭദ്രാ ഭഗവതി കുടുംബ ക്ഷേത്രത്തിൽ നടന്ന ക്ഷേത്ര ബന്ധു പുരസ്‌കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് നിഖിൽരാജ് അദ്ധ്യക്ഷനായി. പാഞ്ചജന്യം ഭാരതം ദേശീയ വൈസ് ചെയർമാൻ എം.കെ ശശിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ശ്രീകുമാർ, ഡോ.ദയാൽ, മുകുന്ദൻ കുട്ടി നായർ എന്നിവർ ചേർന്ന് പുരസ്‌കാര സമർപ്പണവും ആദരിക്കൽ ചടങ്ങും നിർവഹിച്ചു. പുരസ്‌കാരത്തിന് അർഹരായ ക്ഷേത്രം പ്രസിഡന്റ് എസ് ഉണ്ണികൃഷ്ണ പിളളയേയും, പുരാണപാരായണീയൻ മോഹനൻ പിളള ഗൗരീസദനത്തേയും പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാജനറൽ സെക്രട്ടറി സിന്ധു ചേലക്കോട്ട്, ഗണേശ് ജി,ബീനാ ദയാൽ, രാമചന്ദ്രൻ പിളള, അഖിൽ.എസ് ഗോപാൽ, കെ.ഗോപാലകൃഷ്ണ കുറുപ്പ്, പി.രാജൻപിളള എന്നിവർ സംസാരിച്ചു.