photo

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തിനെ തീരദേശ പരിപാലന നിയമത്തിൽ സി.ആർ.ഇസെഡ് രണ്ടിലോ,മൂന്ന് എയിലോ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാൽ എം.പിക്ക് പ്രതിനിധി സംഘം നിവേദനം നൽകി. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നാഷണൽ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിട്ടി ഉദ്യോഗസ്ഥരെ ചർച്ചകൾക്കായി വിളിപ്പിച്ചിരുന്ന കൊച്ചിയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗസ്ഥലത്ത് എത്തിയാണ് നിവേദനം നൽകിയത്. നിവേദക സംഘത്തിൽ മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി.ഷിബു,കെ.പി.സി.സി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബി.ബൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു വാച്ചാക്കൽ,അലക്സ്, ഇഗ്‌നേഷ്യസ് അത്തിപ്പൊഴി എന്നിവർ ഉണ്ടായിരുന്നു.