
മാവേലിക്കര: കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ.സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആര്യനാട് മോഹൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഷേർളി സജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മഞ്ചുരാജ്കുമാർ, സൂസൻ.എസ്‌ജോസഫ്, സുലേഖ കാലടി, ഷേർലി ആന്റണി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സൂസൻ.എസ്‌ജോസഫ് (പ്രസിഡന്റ്), സൂര്യ തിലക് (സെക്രട്ടറി), കൃഷ്ണ സുഭാഷ് (ജോ.സെക്രട്ടറി), ബെറ്റ്സിമോൾ (ട്രഷറാർ), സുരേഷ് (ജെൻസ് വിംഗ് കോർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.