മാവേലിക്കര: ഉപജില്ലാ കായികമേള മാവേലിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ ആരംഭിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ടി.കൃഷ്ണകുമാരി അധ്യക്ഷയായി. എസ്.രാജേഷ്, നൈനാൻ.സി.കുറ്റിശേരിൽ, ശാന്തി അജയൻ, ലളിത രവീന്ദ്രനാഥ്, വിമല കോമളൻ, സുജാതദേവി, കെ.അനിൽകുമാർ, വി.എൽ.ആന്റണി, പോരുവഴി ബാലചന്ദ്രൻ, മഞ്ജുഷ എന്നിവർ സംസാരിച്ചു. എ.ഇ.ഒ എൻ.ഭാമിനി സ്വാഗതവും സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു.ആർ നന്ദിയും പറഞ്ഞു.