
ആലപ്പുഴ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തുമ്പോളി സെന്റ് തോമസ് ദേവാലയത്തിൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ 425-ാ മത് തിരുന്നാൾ ആഘോഷത്തിന്റെ ക്രമീകരണയോഗം പി.പി.ചിത്തരഞ്ജൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു. വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സബ് കളക്ടറും പങ്കെടുത്തു. കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കളക്ടർ സമീർ കിഷാൻ, വികാരി ഫാ.ജോസ് ലാഡ് കോയിപറമ്പിൽ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ന്തോഷ് ലാൽ ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കവിത, കൗൺസിലർ ഡോ. ലിന്റ ഫ്രാൻസിസ് , ബ്ലോക്ക് അംഗം പ്രകാശ് ബാബു ,പഞ്ചായത്ത് മെമ്പർ അശ്വിനി, സഹവികാരി ഫാ. സെബാസ്റ്റ്യൻ വലിയ വീട്ടിൽ, കെ.ഒ മൈക്കിൾ, രാജു പൊള്ളയിൽ, പബ്ലിസിറ്റി കൺവീനർ എ .എക്സ് ബേബി , വി.സി ഉറുമീസ് തുടങ്ങിയവർ പങ്കെടുത്തു.