ambala

അമ്പലപ്പുഴ : മകന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെ പിതാവ് ജീവനൊടുക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് പായിക്കാരൻ വെളിയിൽ പരേതനായ കോയാകുട്ടിയുടെ മകൻ മുഹമ്മദ്‌ കുഞ്ഞിനെയാണ് (54) വീടിനുള്ളിൽ ഇന്നലെ രാവിലെ 9 ഓടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രണ്ടാമത്തെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ബിസിനസ് സംബന്ധമായ പ്രശ്നമാണെന്നാണ് നിഗമനം. പോസ്റ്റുമാർട്ടത്തിന് ശേഷം പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം കബർസ്ഥാനിൽ കബറടക്കി. ഭാര്യ സെലീമത്ത്. മക്കൾ :ഹാഷിം ,ആഷിഖ് ,അമീൻ. മരുമകൾ :ആയിഷ.