
മാന്നാർ: ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് ചെറിയനാട് ഡി.ബി.ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഹേമലത മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ബി. എച്ച്.എസ്സ്.എസ്സ് ചെറിയനാട്, എസ്.വി.എച്ച്.എസ് ചെറിയനാട്, ജെ.ബി.എസ് ചെറിയനാട്, ജി.എച്ച്.എസ്.എസ് പുലിയൂർ എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്ന ശാസ്ത്ര-ഗണിത ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര -ഐ.റ്റി -പ്രവൃത്തി പരിചയ മേളകളിലായി 3000 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എച്ച്.റീന, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ഷാനവാസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.രജനീഷ്, ജി.വിവേക്, അദ്ധ്യാപക സംഘടന പ്രതിനിധികളായ ജോൺ ജേക്കബ്, ജെ.ജഫീഷ്, അനസ് എം.അഷറഫ്, കെ.എം ജോസഫ് മാത്യു, ബി.വിശ്വനാഥൻ ഉണ്ണിത്താൻ, ബിനു.ജി, പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ, പ്രിൻസിപ്പാൾ ജയന്തി.എസ്, പ്രഥമാദ്ധ്യാപിക സിന്ധു.ആർ എന്നിവർ പ്രസംഗിച്ചു.