ബുധനൂർ: ബുധനൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് സ്വയം തൊഴിലിന് ഇരുചക്രവാഹനങ്ങൾ വാങ്ങി വിതരണം ചെയ്തതിൽ അഴിമതിയാരോപിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ 10ന് ബി.ജെ.പി പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ബി.ജെ.പി ബുധനൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്‌ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.