ചെറുകര: കുട്ടനാട്ടിലെ ചെറുകരയിൽ രാത്രിയിൽ വീട്ടിൽ മോഷണശ്രമം. നീലംപേരൂർ പഞ്ചായത്ത് 12-ാം വാർഡ് ചെറുകര തട്ടാറം വീട്ടിൽ ഉണ്ണി ശ്രീധറിന്റെ വീട്ടിലാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ കവർച്ചാശ്രമം നടന്നത്. വീടിന്റെ വർക്ക് ഏരിയയ്ക്കുള്ളിൽ കടന്ന മോഷ്ടാവ് അടുക്കള ഭാഗത്തു കൂടി അകത്തേക്ക് കയറാൻ ശ്രമിച്ചെങ്കിലും വിഫലമായി. വീടിന്റെ മുന്നിലൂടെ ഒരു യുവാവ് മുട്ടിലിഴഞ്ഞ് നീങ്ങുന്നതും കാറിന് സമീപം വന്ന് നിരീക്ഷിക്കുന്നതും സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കൈനടി പൊലീസ് അന്വേഷണം ആരംഭിച്ചു.