ambala

അമ്പലപ്പുഴ: സി.ബി.എസ്.ഇ നാഷണൽ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ഫസ്റ്റ് റണ്ണറപ്പായി ജ്യോതി നികേതൻ സ്കൂൾ ബാസ്കറ്റ് ബാൾ ടീം. ഇൻഡോറിൽ നടന്ന സി.ബി.എസ്.ഇ ദേശീയ മത്സരത്തിൽ

യു 17 വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പായി. യു 14 വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ റണ്ണറാപ്പായി.സുഭദ്ര ജയകുമാർ ഏറ്റവും നല്ല കളിക്കാരനായി. ടീം കോച്ച് ബിനുവിന്റെ നേതൃത്വത്തിലായിരുന്നു മികച്ച പരിശീലനം. തുടർച്ചയായി ഏഴാം തവണയാണ് നാഷണൽസിൽ പങ്കെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ച വച്ച ടീം അംഗങ്ങൾക്ക് സ്കൂൾ മാനേജ്മെന്റും കേരള ബാസ്കറ്റ് ബാൾ അസോസിയേഷനും ആലപ്പുഴ ജില്ല ബാസ്കറ്റ് ബാൾ അസോസിയേഷനും ചേർന്ന് സ്വീകരണം നൽകി.