ഹരിപ്പാട്: ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് കരുവാറ്റ ടി.ബി ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കത്ത് നല്കി. കരുവാറ്റ പഞ്ചായത്ത് ഓഫീസ്, ടി.ബി ഹോസ്പിറ്റൽ, റെയിൽവേ സ്റ്റേഷൻ, യു.ഐ.ടി കോളേജ്, ബാങ്കുകൾ എന്നിവ ടി.ബി ജംഗ്ഷൻ കേന്ദ്രീകരിച്ചാണുള്ളത്. നിലവിൽ അവിടെ നിന്ന് 150 മീറ്റർ മാറിയാണ് അണ്ടർ ഫുട്ഓവർ ബ്രിഡ്ജ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ളത് ഇങ്ങോട്ട് മാറ്റുകയോ പുതിയത് അനുവദിക്കുകയോ ചെയ്യണം. കരുവാറ്റ ടി.ബി ജംഗ്ഷന് വടക്കുവശത്തുള്ള ടവർ റോഡിൽ നിന്നുള്ള ഓട ഹൈവേ വികസനവുമായി ബന്ധപ്പെട്ട് അടച്ചതിനാൽ അവിടെ രൂക്ഷമായ വെള്ളപ്പൊക്കം നേരിടുന്നു. അത് പരിഹരിക്കാൻ പൈപ്പ് ലൈൻ ഇടുന്നതടക്കമുളള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ദേശീയപാത റീജണൽ ഓഫീസർക്ക് കത്ത് നല്കി.