
തുറവൂർ: കലാ- സാംസ്ക്കാരിക സംഘടനയായ കലാരംഗത്തിന്റെ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ നൃത്തപഠന ക്ലാസ് തുടങ്ങി. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നീനാചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാരംഗം പ്രസിഡന്റ് എച്ച്.ജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ആർ.വിജയകുമാർ, ചെയർപേഴ്സൺ ആർ. ഗീതാമണി, ജനറൽ കൺവീനർ സ്റ്റാഫോർഡ്, നരേന്ദ്രബാബു, ജോർജ്കുട്ടി, അജിത്കുമാർ, എൻ.കെ.കരുണാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വയലിൻ പരിശീലന ക്ലാസ് തുറവൂർ ഹരികുമാർ നയിച്ചു. കലാരംഗം സംഗീത വിദ്യാർത്ഥികളുടെ സംഗീത കച്ചേരിയും നടന്നു. ബി.പി.എൽ കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യമായി കലാപരിശീലനം നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.