ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പ്രഖ്യാപനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അമ്പുജാക്ഷി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.രാജേഷ്, എൽ. മൻസൂർ, എൽ. അമ്പിളി, പഞ്ചായത്ത് മെമ്പർമാരായ സജു പ്രകാശ്, എസ്.വിജയാംബിക, ബിനു പൊന്നൻ, പ്രസീത സുധീർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സ്മിതാ രാജേഷ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിന്ധു എന്നിവർ സംസാരിച്ചു.