sc

മുഹമ്മ: ലോകസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ പാതിരാമണൽ ദ്വീപിൽ കുട്ടികൾക്കുള്ള പാർക്ക് തയ്യാറായി. നാളെ രാവിലെ 10.30 ന് മന്ത്രി പി.പ്രസാദ് പാർക്ക് ഉദ്ഘാടനം ചെയ്യും.ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ അദ്ധ്യക്ഷനാകും.കെ.സി.വേണുഗോപാൽ എം.പി മുഖ്യ അതിഥിയാകും. മുൻ എം പി എ.എം ആരിഫ് മുഖ്യ പ്രഭാഷണം നടത്തും.

ദ്വീപിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനായി മുഹമ്മ പഞ്ചായത്ത് നേതൃത്വത്തിൽ പാതിരാമണൽ ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. ഫെസ്റ്റിന്റെ ഉദ്ഘാട സമ്മേളനത്തിൽ മുൻ എം.പി എം.എം. ആരിഫ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ പൂർത്തീകരിച്ചത്. എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമ്മിച്ചത്. രക്ഷിതാക്കൾക്ക് വിശ്രമിക്കുന്നതിനും സൗകര്യമുണ്ട്.

ജലഗതാഗതവകുപ്പിന്റെ ബോട്ടിൽ മുഹമ്മ ജെട്ടിയിൽ നിന്നും കായിപ്പുറം ജെട്ടിയിൽ നിന്നും പാതിരാമണലിൽ എത്തിച്ചേരാൻ കഴിയും .