ഹരിപ്പാട്: സി.പി.എം ചേപ്പാട് കിഴക്ക് ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ജി.ഷിമുരാജ്, വി.കെ.രാജ്മോഹനൻ, ഷൈനി ഷാജി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോൺ ചാക്കോ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.വിജയകുമാർ, അഡ്വ.ടി.എസ്.താഹ, എം.കെ.വേണുകുമാർ, എം.ശിവപ്രസാദ്, അഡ്വ.ബി.രാജേന്ദ്രൻ, ആർ.വിജയകുമാർ, ടി.സുരേന്ദ്രൻ, ഷീജാമോഹൻ എന്നിവർ സംസാരിച്ചു. ജോൺ ചാക്കോ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ചുക്കൊണ്ട് പ്രകടനവും പൊതുസമ്മേളനവും നടന്നു. കൊച്ചുവീട്ടിൽ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. എം.ഡി.മോഹനൻ അദ്ധ്യക്ഷനായി. വി.കെ.സഹദേവൻ, അഡ്വ.ബി.രാജേന്ദ്രൻ, എം.കെ.വേണുകുമാർ, ആർ.വിജയകുമാർ, ഷീജാമോഹൻ, ജോൺചാക്കോ എന്നിവർ സംസാരിച്ചു.