ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ച് മുതുകുളം ഒന്നാം വാർഡിൽ പനയ്ക്കൽ വടക്ക് നിർമ്മിച്ച കലുങ്കിന്റെ ഉദ്ഘാടനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗം യു.പ്രകാശ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ അൻജിത്ത്.ബി.മോഹൻ, അസി.എൻജിനിയർ ബ്ലസി മേരി എന്നിവർ സംസാരിച്ചു.