photo

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്ത് ഇരപ്പൻപാറ റെയിൻബോ വാട്ടർ ഫാൾസ് ആൻഡ് ഇക്കോ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.കെ. നസീം ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജ അശോകൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി.ഹരികുമാർ, ആർ.ദീപ,ദീപ ജ്യോതിഷ് ,വാർഡ് മെമ്പർ ആത്തുക്കാ ബീവി, മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ഡോ.ഷാജു ജമാലുദീൻ, നിർമ്മിതി കേന്ദ്രം പ്രോജക്ട് മാനേജർ കെ.കെ.സഷീൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.