ചേർത്തല: 5000 സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ച് നവംബർ 24ന് എ.എസ്. കനാലിന്റെ മെഗാ ശൂചീകരണം സംഘടിപ്പിക്കാൻ നഗരസഭ തീരുമാനിച്ചു.കനാൽ ശുചീകരണത്തിന്റെ സംഘാടക സമിതി യോഗം നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ സെക്രട്ടറി ടി. കെ.സുജിത് വിഷയാവതരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭ ജോഷി, ജി.രഞ്ജിത്,എ.എസ്.സാബു,കൗൺസിലേഴ്സ് തുടങ്ങിയവർ സംസാരിച്ചു..ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ മാധുരി സാബു സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എസ്.സുധീപ് നന്ദിയും പറഞ്ഞു.പി.ഷാജി മോഹൻ, വി.ടി.ജോസഫ്, ഐസക് മാടവന,പി.കെ.സുരേന്ദ്രൻ,പി.ഉണ്ണികൃഷ്ണൻ, ആശ മുകേഷ് ,വി.വി.പവിത്രൻ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സുനിലാൽ,ബിസ്മി റാണി എന്നിവർ നേതൃത്വം നൽകി.

രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും ശുചീകരണം. മന്ത്രി പി പ്രസാദ് ശുചീകരണത്തിന് നേതൃത്വം നൽകും.