
ആലപ്പുഴ : ചങ്ങനാശ്ശേരി സെന്റ് ബർക്കമൻസ് കോളേജിലെ കൺസൾട്ടൻസി സെല്ലിന്റെ സഹായത്തോടെ തയ്യാറാക്കിയ കായൽരത്‌ന കുട്ടനാടൻ കുത്തരിയുടെ സമഗ്രപദ്ധതി റിപ്പോർട്ട് കളക്ടർ അലക്‌സ് വർഗീസിന് കോളേജ് അധികൃതർ സമർപ്പിച്ചു. പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ആലോചിച്ചു വരികയാണെന്ന് കളക്ടർ അറിയിച്ചു. പദ്ധതിയുടെ വിവിധ വശങ്ങൾ സമഗ്രമായി പഠിച്ച് മൂന്ന് മാസമെടുത്താണ് ഡോ മാത്യു ജോസഫിന്റെ നേതൃത്വത്തിലുള്ള കൺസൾട്ടൻസി സെൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ. റെജി പി.കുര്യൻ അറിയിച്ചു.