
അമ്പലപ്പുഴ : എയിഡഡ് സ്കൂൾ പ്രഥമാദ്ധ്യാപകരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തു കളഞ്ഞതിനെതിരേ കെ.പി .പി.എച്ച് .എ (കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റ്റ്റേഴ്സ് അസോസിയേഷൻ ) അമ്പലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറി ആർ.രാധാകൃഷ്ണപൈ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ആർ.രാജി, ഉപജില്ല പ്രസിഡന്റ് ശ്രീലത, ഉപജില്ലാ സെക്രട്ടറി ലക്ഷ്മി പണിക്കർ, സ്മിത, സുശീല, ഷംന, ഗ്രീറ്റ ജോസഫ്, ലൈലാമ്മ ജോസഫ്, എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകരുടെ ജോലി ഭാരം കുറയ്ക്കുക, കുട്ടികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചു.