ambala

അമ്പലപ്പുഴ: ആലപ്പുഴ ഉപജില്ലാ സ്കൂൾ കായിക മേളക്ക് പുന്നപ്രയിലെ ഡോ. അംബേദ്കർ മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം പ്രിറ്റി തോമസ്, പഞ്ചായത്തംഗം സാജൻ എബ്രഹാം, ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ സന്ദീപ് ഉണ്ണികൃഷ്ണൻ, എച്ച് .എം ഫോറം കൺവീനർ വി. എസ്. ജാക്സൺ, എം.ആർ.എസ് പ്രിൻസിപ്പൽ ആർ.രഞ്ജിത്ത്, സ്കൂൾ എച്ച് .എം മിനി, ഉപജില്ലാ സ്പോർട്സ് സെക്രട്ടറി വി. എ. സിനോ തുടങ്ങിയവർ സംസാരിച്ചു. എ.ഇ.ഒ എം. കെ .ശോഭന സ്വാഗതം പറഞ്ഞു. മേള ഇന്ന് സമാപിക്കും.