
അമ്പലപ്പുഴ: എസ്.ഡി. കോളേജിലെ കോമേഴ്‌സ് പൂർവവിദ്യാർഥി കൂട്ടായ്മയായ മൈറ്റി കോമേഴ്‌സ് വാർഷികസംഗമം നാളെ കോളേജിലെ കെ. പാർത്ഥസാരഥി അയ്യങ്കാർ സ്മാരക സുവർണജൂബിലിഹാളിൽ നടക്കും. രാവിലെ 9.30-ന് മുതിർന്ന മൈറ്റി അംഗം ഉദ്ഘാടനം ചെയ്യും. മൈറ്റി കോമേഴ്‌സ് പ്രസിഡന്റ് ഡോ. ടി.ആർ. അനിൽകുമാർ അദ്ധ്യക്ഷനാകും. എസ്.ഡി.വി. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ആർ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഹിഷാം അബ്ദുൾ വഹാബ് വിശിഷ്ടാതിഥിയാകും. ഡോ. കെ.പി. രാമചന്ദ്രൻപിള്ള, ഡോ. ജി. ബാലചന്ദ്രൻ അനുസ്മരണം നടത്തും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് ഡോ. ടി.ആർ. അനിൽകുമാർ, സെക്രട്ടറി ജി. രാജശേഖരൻനായർ, കോമേഴ്‌സ് വിഭാഗം മേധാവി ഡോ. വിനീത് ചന്ദ്ര, കൺവീനർ ബി. രാജേഷ് എന്നിവർ അറിയിച്ചു.