ambala

അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വികസന ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്. മഹാദേവക്കുറുപ്പ് അനുസ്മരണവും ഗുരുവന്ദനവും നടത്തി. കുഞ്ചൻ സ്മാരക സമിതി ചെയർമാൻ പ്രൊഫ.ഗോപിനാഥപിളള ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഹരികുമാർ താമത്ത് അദ്ധ്യക്ഷനായി. സമൂഹപെരിയോൻ ഗോപാലകൃഷ്ണപിളള , മുൻ ഡി.ഇ.ഒ കെ.പി .കൃഷ്ണദാസ്, കോയ്മസ്ഥാനി ശ്രീകുമാർ വലിയമഠം, ജി.ബാലകൃഷ്ണൻ,ടി.അംബുജാക്ഷൻ നായർ, പുരുഷോത്തമ പണിക്കർ തുടങ്ങിയവർ സംസാരിച്ചു. കരുമാടി ഹൈസ്കൂൾ റിട്ട.ഹെഡ്മിസ്ട്രസ് രമാദേവിയെ ചSങ്ങിൽ ആദരിച്ചു. എൻ.എസ് .ഗോപാലകൃഷ്ണൻ സ്വാഗതവും കെ. ആർ .ശശിധരൻ പിള്ള നന്ദിയും പറഞ്ഞു.