medical-camp

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്ററും പതിനാറാം വാർഡും സംയുക്തമായി മാന്നാർ ഗവ.ആയുർവേദ ഡിസ്‌പെൻസറിയിൽ ആരോഗ്യ ബോധവത്കരണ ക്ലാസും നേത്രരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ.ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.അതുൽ സുരേഷ്, ഒപ്ടോമെട്രിസ്റ്റ് ഡാമിയൻ ടി.വർഗീസ്, കോർഡിനേറ്റർ രമ്യ.എസ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. വയോജന പരിപാലനം ഇന്നിന്റെ ആവിശ്യം എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകിയ മാന്നാർ ആയുർവേദ മെഡിക്കൽ ഓഫിസർ നീലി നായരെ ജൻഡർ റിസോഴ്സ് സെന്ററിന്റെ പേരിൽ ആദരിച്ചു. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത പി.ജെ സ്വാഗതവും ആശ വർക്കാർ സുമ നന്ദിയും പറഞ്ഞു. ആശ വർക്കർ പുഷ്പ എൻ.നായർ, പ്രാദേശിക നിവാസികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആശ വർക്കർ പുഷ്പ എൻ.നായർ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.