paip-potti

ചെന്നിത്തല: ജലജീവൻ പദ്ധതിയിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് നാളുകളേറെയായിട്ടും പരിഹാരമില്ലെന്ന് നാട്ടുകാർ . ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കല്ലുംമൂട്-കോട്ടമുറി റോഡിൽ ചക്കുംമൂട് ജംഗ്ഷനും കോട്ടമുറി ജംഗ്ഷനും മധ്യേ കെ.എസ്.ഇ.ബി ഓഫിസിന് സമീപം റോഡരികിലാണ് പൈപ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. സ്ഥിരമായി വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ആ ഭാഗം ചെളിക്കുണ്ടായി മാറിയതോടെ കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. പ്രദേശവാസികൾ പരാതി പറഞ്ഞിട്ട് നാളുകളായിട്ടും അധികൃതർ തിരിഞ്ഞ് നോക്കിയില്ല. ഇനിയും പരിഹാരം ഉണ്ടായില്ലെങ്കിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് പരാതി നല്കാൻ തീരുമാനിച്ചിരിക്കുകയാണ് സമീപവാസികൾ.