മാന്നാർ: കുട്ടംപേരൂർ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് നാളെ തുടക്കമാകും. രാവിലെ 9.30ന് വിശുദ്ധകുർബാനാനന്തരം വികാരി ഫാ.ടി.ടി.തോമസ് ആല കൊടിയേറ്റ് നിർവഹിക്കും. 23ന് രാവിലെ 10ന് പെരുന്നാൾ ഒരുക്കധ്യാനം 25ന് രാവിലെ 10ന് സ്ത്രീശാക്തീകരണ സെമിനാർ. 26ന് രാവിലെ 7ന് വിശുദ്ധകുർബാന .27ന് രാവിലെ 9.30ന് വിശുദ്ധകുർബാനാനന്തരം അധ്യാത്മിക സംഘടനകളുടെ വാർഷികവും, യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മുതിർന്നവരെ ആദരിക്കലും നടക്കും. 28ന് രാവിലെ 7ന് വിശുദ്ധകുർബാന,​വൈകിട്ട് 7ന് കൺവെൻഷൻ ഉദ്‌ഘാടനം .29ന് രാവിലെ 7ന് വിശുദ്ധകുർബാന . വൈകിട്ട് 7ന് വചനശുശ്രൂഷ . 30ന് രാവിലെ 10ന് ധ്യാനയോഗവും മധ്യസ്തപ്രാർത്ഥനയും,​വൈകിട്ട് 7ന് അനുസ്മരണ പ്രഭാഷണം . 31ന് രാവിലെ 7ന് വിശുദ്ധകുർബാന, വൈകിട്ട് 6ന് റാസ.നവംബർ 1ന് രാവിലെ 7ന് പെരുന്നാൾ വിശുദ്ധ മുന്നിന്മേൽ കുർബാന,​ 10ന് പെരുന്നാൾ പ്രദക്ഷിണം,​ കൊടിയിറക്ക്. വൈകിട്ട് 3.30ന് പരുമലപള്ളിയിലേക്ക് പദയാത്ര,. പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ടി.ടി.തോമസ് ആല, ട്രസ്റ്റി തോമസ്ചാക്കോ, സെക്രട്ടറി ജോജിജോർജ്, പെരുന്നാൾ കൺവീനർ നിബിൻ നല്ലവീട്ടിൽ എന്നിവർ അറിയിച്ചു.