
മാന്നാർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, മാന്നാർ ഗ്രാമപഞ്ചായത്ത്, മാന്നാർ കൃഷി ഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാന്നാർ ഗ്രാമപഞ്ചായത്തിൽ കേരകൃഷി പുനരുജ്ജിവിപ്പിക്കുന്നതിനായി ഈ വർഷം മുതൽ 'കേരഗ്രാമം' പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ചേർന്ന യോഗത്തിൽൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ ഹരികുമാർ പി.സി പദ്ധതി വിശദീകരിച്ചു. ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, വി.കെ ഉണ്ണികൃഷ്ണൻ, ശാന്തിനി ബാലകൃഷ്ണൻ, കെ.സി പുഷ്പലത, കാർഷിക വികസനസമിതി അംഗങ്ങളായ കെ.എം അശോകൻ, പ്രശാന്ത് കുമാർ, കെ.സുരേഷ് ചേക്കോട്ട്, മത്തായി നൈനാൻ, ഷാജി പി.എ, പി.ജി മുരുകൻ, ഹരിദാസ് കിംകോട്ടേജ്, എം.ഐ.കുര്യൻ, അസി.കൃഷി ഓഫീസർ സുധീർ.ആർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.