bjp-prathishedham

ബുധനൂർ: വനിതകൾക്ക് സ്വയം തൊഴിലിന് ഇരുചക്രവാഹനങ്ങൾ വാങ്ങി വിതരണം ചെയ്തതിൽ അഴിമതിയാരോപിച്ച് ബുധനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ബി.ജെ.പി പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മോഹൻകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് ഗ്രാമം എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ സന്തോഷ് എണ്ണയ്ക്കാട്, ജില്ലാ കമ്മിറ്റിയംഗം രാജീവ് ഗ്രാമം, പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി ടി.പി സുന്ദരേശൻ, വൈസ് പ്രസിഡന്റ്‌ രാജ് മോഹൻ ഇലഞ്ഞിമേൽ, ബുധനൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ ശാന്ത ഗോപകുമാർ, സുജാത വിജയൻ, ഉഷ സുനിൽ, രാജി ബാബു, ശ്രീജാ ശ്രീകുമാർ, ബി.ജെ.പി മണ്ഡലം കമ്മിറ്റിയംഗങ്ങളായ ശ്രീനിവാസൻ ഗ്രാമം, ഹരിദാസ് എന്നിവർ നേത്യത്വം നൽകി.