കായംകുളം: ആലപ്പുഴ പത്തനംതിട്ട സഹോദയ സ്കൂൾ യുവജനോത്സവം ജില്ലാതല സ്റ്റേജ് മത്സരങ്ങൾക്ക് കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ തിരി തെളിഞ്ഞു. ഇന്ന് സമാപിക്കും.പ്രസിഡന്റ് ഡോ.എസ്.ബി ശ്രീജയ , സെക്രട്ടറി വി.സുനിൽകുമാർ, ശ്രീനാരായണ സെൻട്രൽ സ്കൂൾ മാനേജർ ഡോ.പി.പദ്കുമാർ,സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, ട്രഷറർ പ്രൊഫ.സുകുമാരബാബു,വൈസ് പ്രസിഡന്റ് ശശിധരൻ, ജോയിന്റ് സെക്രട്ടറി എം.രവീന്ദ്രൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജ്മെന്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, വൈസ് പ്രിൻസിപ്പൽമാരായ മധുപാലൻ, സലില, വിവിധ സ്കൂൾ പ്രിൻസിപ്പൽമാർ ,വകുപ്പു മേധാവികൾ, പ്രോഗ്രാം കൺവീനർമാർ, അദ്ധ്യാപകർ,​രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു. ആയിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കും. ഏഴ് സ്റ്റേജുകളിലായി അറുപതിനങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സീരിയൽ താരം രശ്മി അനിൽ മുഖ്യാതിഥിയായിരിക്കും.