
കറ്റാനം: രാജ്യത്തെ നടുക്കിയ മണിപ്പൂർ കലാപത്തിൽ മണിപ്പൂർ ജനതക്ക് സാമൂഹിക മെഡിക്കൽ സേവനം നൽകിയും ഇരുപത്തിഅയ്യായിരത്തിലധികം ഓർത്തോ സർജറികൾ ചെയ്തും പ്രശസ്തിയാർജ്ജിച്ച അസ്ഥിരോഗവിദഗ്ദനും സാമൂഹിക പ്രവർത്തകനുമായ ഡോ.ജെറി മാത്യുവിന് എക്സലന്റ് പുരസ്‌കാരം നൽകി മന്ത്രി എ.കെ ശശീന്ദ്രൻ ആദരിച്ചു. കോഴിക്കോട് നടന്ന കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ സമ്മേളത്തിലാണ് ആദരവ് ലഭിച്ചത്. ഡോ.എ.പി.ജെ.അബ്ദുൽ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടറും ആർമി കോർപ്സ് സർവേ സന്തുനിരാമായ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറും ദുബായ് മാസ്റ്റേഴ്സ് ഫുട്ബാൾ അസോസിയേഷൻ ബ്രാൻഡ് അമ്പസിഡറുമായ ഡോ.ജെറി മാത്യു. സാഹിത്യകാരൻ വി.ആർ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർ കോവിൽ എം.എൽ.എ, കലയപുരം ജോസ്, ബദരി പുനലൂർ, വി.ടി മുരളി, യു.കെ കുമാരൻ, പി.കെ കബീർ തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.