fdf

മുഹമ്മ : കോമളപുരത്ത് തനിച്ചു താമസിച്ചു വന്ന ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാം വാർഡിൽ വൈകുണ്ഡം വീട്ടിൽ വിജയൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസര വാസികൾ നോർത്ത് പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി കതക് തുറന്ന് നോക്കിയപ്പോൾ മൃതദേഹം കട്ടിലിൽ കാണപ്പെട്ടു. രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള മക്കൾ അഭിലാഷും അഖിലും വന്നതിനു ശേഷം പോസ്റ്റ്‌ മോർട്ടം നടത്തും. ഭാര്യ അംബുജവല്ലി കഴിഞ്ഞ വർഷം മരിച്ചതിന് ശേഷം വിജയൻ തനിച്ചായിരുന്നു താമസം.