
കായംകുളം: കായംകുളം ലയൺസ് ക്ലബിന്റെ ഓണാഘോഷവും കുടുംബ സംഗമവും നടന്നു.കാസർകോട് ഡെപ്യൂട്ടി കളക്ടർ എസ്.ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജേന്ദ്രൻ,വാർഡ് മെമ്പർ ടി.രഞ്ജിതം,റീജിയൺ ചെയർമാൻ മുരളി പിള്ള,ആർ.കെ പ്രകാശ്, രവി നാഥ് , സുൽഫിക്കർ മയ്യൂരി, ജയശ്രീ പ്രകാശ്, ജയമോഹൻ എന്നിവർ പങ്കെടുത്തു.