ചേർത്തല: ശ്രീനാരായണ ഗുരു ധർമ്മ സേവാസംഘം (എസ്.എൻ.ഡി.എസ്) ചേർത്തല താലൂക്ക് കമ്മിറ്റി രൂപീകരണം 20ന് രാവിലെ 11ന് ചേർത്തല വുഡ്ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി ജി.ബൈജു ചേർത്തല,ജില്ല കമ്മിറ്റി അംഗം എൻ.ജയധരൻ,സിബിമോൾ നെടുമ്പ്രക്കാട്,ആർ.ജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം,നല്ല വീട് നല്ല കർഷകൻ നല്ല മനുഷ്യൻ സമൂഹത്തിന് എന്ന ആശയം പ്രചരിപ്പിക്കുന്നതോടെപ്പം വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പദ്ധതികളുമാണ് സൊസൈറ്റി നടപ്പിലാക്കുന്നത്.ഗുരുദേവൻ ആഗ്രഹിച്ചതുപോലെ ജാതിയുടേയും മതത്തിന്റെയും അതിർ വരമ്പുകൾ പൊട്ടിച്ചെറിഞ്ഞ് മാനൂഷിക മൂല്യങ്ങളെ മുൻ നിറുത്തി മനുഷ്യന്റെ നന്മകൾ മാത്രം ലക്ഷ്യം വച്ച് മുന്നേറുന്ന സംഘടനയാണ് എസ്.എൻ.ഡി.എസെന്നും ഭാരവാഹികൾ പറഞ്ഞു.