അമ്പലപ്പുഴ : അമ്പലപ്പുഴ ഗവ.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് വൻവിജയം. ആകെയുള്ള 17 സീറ്റിൽ 16 ഉം കെ.എസ്.യു നേടി. ഫസ്റ്റ് ഡി.സി റെപ് ഒഴികെയുള്ള സീറ്റാണ് കെ.എസ്.യു പിടിച്ചെടുത്തത്. 4 സീറ്റിൽ നേരത്തെ എതിരില്ലാതെ കെ.എസ്.യു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.