ambala

അമ്പലപ്പുഴ: സി.ബി.എസ്.ഇ സഹോദയ പതിനെട്ടാമത് കലോത്സവത്തിന് പുന്നപ്ര സെന്റ് അലോഷ്യസ് സ്‌കൂളിൽ തുടക്കമായി. ഇനിയുള്ള നാലു ദിവസങ്ങളിൽ കുരുന്നുകളുടെ കലാവിരുത് തീരത്ത് അലയടിക്കും. സ്‌കൂളിലെ പ്രധാന വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി ചർച്ച് ഇടവക വികാരി ഫാ. ക്ലീറ്റസ് കാരക്കാട് അദ്ധ്യക്ഷത വഹിച്ചു.ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിലെ വിദ്യാർത്ഥി എവിൻ മാത്യു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആദ്യ രണ്ടു ദിനങ്ങളിൽ രചന മത്സരങ്ങളാണ് നടക്കുന്നത്. ആലപ്പുഴ സഹോദയ പ്രസിഡന്റ് ഡോ .എൻ. നൗഷാദ്, ട്രഷറർ ഡയാന ,സെന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി ചാക്കോ, മാനേജർ സിസ്റ്റർ ഏലമ്മ, സഹോദയ പ്രോഗ്രാം ജോയിന്റ് കൺവീനർ കെ.ജെ.സന്ധ്യാവ് , എക്‌സിക്യൂട്ടീവ് അംഗങ്ങളായ എസ്.ഡി.വി ഇ.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സവിത. എസ്, മുതുകുളം ബുദ്ധ എഡ്യൂക്കേഷൻ സെൻറർ പ്രിൻസിപ്പൽ പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു.ജില്ലയിലെ 70 ഓളം വിദ്യാലയങ്ങളിൽ നിന്നായി 3500 ഓളം വിദ്യാർത്ഥികൾകലോത്സവത്തിൽ മാറ്റുരയ്ക്കും. 12 വേദികളിലായി 141 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.