
മുഹമ്മ: മുഹമ്മ ചീരപ്പൻ ചിറ സ്വാമി അയ്യപ്പൻ പഠന കളരിയുടെയും ചെമ്പഴന്തി ശ്രീ നാരായ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ പഠന ശിബിരം സംഘടിപ്പിച്ചു. "പുതുയുഗാചാര്യൻ ശ്രീനാരായണ ഗുരുദേവൻ " എന്ന ജീവചരിത്ര ഗ്രന്ഥ കർത്താവ് ഫിലിപ്പോസ് തത്തംപള്ളി ഉദ്ഘാടനം ചെയ്തു. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി . കളരി പരിരക്ഷക പത്മജാ ബാലസുബ്രഹ്മണ്യം , ആര്യാട് രാജപ്പൻ , കെ കരുണാകരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുദേവ ക്വിസ് മത്സരത്തിന് ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളിൽ നേതൃത്വം നൽകി. ചടങ്ങിൽ ഫിലിപ്പോസ് തത്തംപള്ളി രചിച്ച "പുതുയുഗാചാര്യൻ ശ്രീനാരായണ ഗുരുദേവൻ " എന്ന കവിതയുടെ വീഡിയോ പ്രകാശന കർമ്മം കളരി സന്നിധിയിൽ നടന്നു . കളരി പരിരക്ഷ ക പത്മജ ബാലസുബ്രഹ്മണ്യം സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.