w

മുഹമ്മ : മുഹമ്മ ലൂഥർ മിഷൻ എൽ.പി.എസിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ മേള സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന പുട്ട് ,ഇഡലി, ഇല അട, കൊഴുക്കട്ട, അരിയുണ്ട തുടങ്ങി 50ലേറെ വിഭവങ്ങളാണ് ഭക്ഷ്യമേളയിലുണ്ടായിരുന്നത്. അമ്പലപ്പുഴ പാൽപായസം ,പാലട, ഗോതമ്പ് പായസം, കാരറ്റ് പായസം, ബീറ്റ്റുട്ട് പായസം, ഇളനീർ പായസം തുടങ്ങിയവയുമുണ്ടായിരുന്നു. പാഴാക്കാതെ ഭക്ഷണസാധനങ്ങൾ ആവശ്യത്തിനു മാത്രം ഉപയോഗിക്കണമെന്ന സന്ദേശം നൽകാനാണ് ഭക്ഷ്യമേള സംഘടിപ്പിച്ചതെന്ന് ഹെഡ് മിസ്ട്രസ് ജി.ജയ പറഞ്ഞു . മേള കഞ്ഞിക്കുഴി പഞ്ചായത്തംഗം എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലാലിച്ചൻ അദ്ധ്യക്ഷനായി.