mo

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ഡിജി കേരളം വാർഡുതല സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം എം.ഒ വാർഡിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവ്വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ക്ലാരമ്മ പീറ്റർ, മോനിഷ ശ്യാം, ഡെപ്യൂട്ടി സെക്രട്ടറി സന്തോഷ്, എ.ഡി.എസ് ചെയർപേഴ്‌സൺ സീനത്ത് എന്നിവർ സംസാരിച്ചു. ജോയിന്റ് ഡയറക്ടർ ഓഫീസ് ട്രെയിനർ ഒലീവിയ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് നയിച്ചു. മുനിസിപ്പൽ ജീവനക്കാരായ റെജി, അനീഷ്, ബീന പ്രേരക്മാരായ പ്രമീളാദേവി, ഉഷ, ദീപ എന്നിവരും പങ്കെടുത്തു. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയാത്ത 14നും 65 നും വയസിനും ഇടയിലുള്ള സർവ്വെ പ്രകാരം കണ്ടെത്തിയ എല്ലാവരേയും സ്മാർട്ട്‌ഫോൺ ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നതാണ് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാപദ്ധതിയുടെ ലക്ഷ്യം.