മാവേലിക്കര: വയനാട് ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാവേലിക്കര പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് മൂന്നു ലക്ഷത്തി ആറായിരം രൂപ കൈമാറി. പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ എം.എസ് അരുൺകുമാർ എം.എൽ.എയ്ക്ക് തുക കൈമാറി. സെക്രട്ടറി എൻ.എസ് ശരത്ത്, സുകുമാരി തങ്കച്ചൻ, എൻ.എസ് ശ്രീകുമാർ, പുഷ്പമ്മ ബോസ്, ഉമ്മൻ നൈനാൻ, പുഷ്പ സുരേഷ്, ചന്ദ്രൻ, സുമ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.