ചേർത്തല: കെ.എസ്.എസ് പി.എ ചേർത്തല നിയോജക മണ്ഡലം സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേർത്തല മത്സ്യമാർക്കറ്റിന് പടിഞ്ഞാറുവശമുള്ള മുട്ടം ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി ആർ.കുമാര ദാസ് മുഖ്യപ്രഭാഷണം നടത്തും.പ്രസിഡന്റ് സി.എം. ഉണ്ണി അദ്ധ്യക്ഷത വഹിക്കും.
പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വി.വരദരാജൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.ഗോപി മുഖ്യപ്രഭാഷണവും ജില്ലാ പ്രസിഡന്റ് ബി. ഹരിഹരൻ നായർ സമര സന്ദേശവും നൽകുമെന്ന് നിയോജക മണ്ഡലം സെക്രട്ടറി ടി.ഡി.രാജൻ അറിയിച്ചു.