ആലപ്പുഴ: പക്ഷിപ്പനിയുടെ പേരിൽ ജില്ലയിൽ പക്ഷി വളർത്തൽ നിരോധനംസംബന്ധിച്ച് വിദഗ്ദ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 15 ദിവസം കൂടുമ്പോൾ പുനരവലോകന നടപടികൾക്കായി വിദഗ്ദ്ധരെ ചുമതലപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുകയും റിവ്യൂ നടത്തി ക്രിസ്മസ് സീസണിലേക്ക് ഇറച്ചി കോഴികളെ വളർത്തുവാനുള്ള അനുകൂല സാഹചര്യം സംജാതമാകണമെന്നും ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ.നസീറും ട്രഷറർ ആർ. രവീന്ദ്രനും ആവശ്യപ്പെട്ടു.