കായംകുളം: കായംകുളം എം.എസ്.എം കോളേജ് യൂണിയൻ യു.ഡി.എസ്.എഫ് നിലനിറുത്തി. ആകെയുള്ള 15 സീറ്റിൽ ചെയർമാൻ വൈസ് ചെയർമാൻ അടക്കം 13 സീറ്റും എം .എസ് .എഫ്, കെ.എസ്‌.യു സഖ്യം നേടി. ഒന്നാംവർഷ യുജി റെപ്പ് എസ്.എഫ്.ഐയും, രണ്ടാം വർഷ പിജി റപ്പ് ഫെട്ടേണിറ്റിയും പിടിച്ചെടുത്തു. യു.ജി റപ്പ് സ്ഥാനത്തേക്ക് മത്സരിച്ച കെ.എസ്‌.യു ഫെറ്റേണിറ്റി സ്ഥാനാർത്ഥികൾ സമാസമം എത്തിയതോടെ നറുക്കെടുപ്പിലൂടെയാണ് ഫെറ്റേണിറ്റി സ്ഥാനം കൈയടക്കിയത്. എം.എസ്.എഫിന്റെ മർഫിനാണ് ചെയർമാൻ. കെ.എസ്‌.യുവിന്റെ അഫ്സാന യാണ് വൈസ് ചെയർമാൻ. കെ.എസ്‌.യുവിലെ സുമയ്യ ജനറൽ സെക്രട്ടറിയായും യു.യു.സിമാരായി കെ.എസ്‌.യുവിന്റെ അമൽ ഫാറൂഖിനെയും, കാശിനാഥനെയും ആർട്സ് ക്ലബ് സെക്രട്ടറിയായി ജിഷാ ഷാജി ജോർജ്, മാഗസിൻ എഡിറ്ററായി മുഹമ്മദ് ആസിഫ്, ലേഡി റപ്പായി ജാസ്മി, ശ്രീനന്ദന എന്നിവരെ കോളേജ് യൂണിയൻ തിരഞ്ഞെടുത്തു.