ഹരിപ്പാട്: തൃക്കുന്നപ്പുഴ നിള സൗഹൃദവേദിയുടെ പരിസ്ഥിതി സംരക്ഷണ പരിപാടി പുനർജ്ജനിയുടെ ഭാഗമായി തൃക്കുന്നപ്പുഴ എം.ടി.യു.പി.എസിലേക്ക് സ്‌പോർട്ട്‌സ് കിറ്റുകൾ നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ തോമസ്.എം.പി, പി.ടി.എ പ്രസിഡന്റ് സൗമ്യ.എസ്, സ്റ്റാഫ് സെക്രട്ടറി അനിതമാത്യു, എക്കോ ക്ലബ് ഇൻചാർജ്ജ് ശ്രുതി സൈമൺ, നിള സൗഹൃദവേദിക്കുവേണ്ടി എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്രീരാജ് രാമചന്ദ്രൻ,സുബി കണിച്ചേരിൽ,പ്രവീൺ ശങ്കർ, ശ്യാം എസ്.എൻ.നഗർ എന്നിവർ പങ്കെടുത്തു.