
ചേർത്തല : ചേർത്തല ബാർ അസോസിയേഷൻ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ തണ്ണീർമുക്കം കൊക്കോതമംഗലം ചേന്നോത്ത് കക്കാട്ടുചിറയിൽ അഡ്വ.ജോസ് സിറിയക് (61)നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 6 മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് 4ന് കൊക്കോതമംഗലം മാർത്തോമ ദേവാലയ സെമിത്തേരിയിൽ.നിലവിൽ ചേർത്തല കാർഡ്ബാങ്ക് ഭരണസമിതിയംഗവും ലയൺസ് ക്ലബ് മേഖലാ കോ–ഓർഡിനേറ്ററുമാണ്. ആലപ്പുഴ ഡി.സി.സി അംഗം,ചേർത്തല ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. മാതാവ്:കുട്ടിയമ്മ. ഭാര്യ:മിന്നിലൂക്ക് (റിട്ട.ഹെഡ്മിസ്ട്രസ്,സെന്റ് ആന്റണീസ് ജി.എച്ച്.എസ്,ആലപ്പുഴ).
മക്കൾ:അഡ്വ.കുര്യൻ കെ.ജോസ് (സിറിയക് ആൻഡ് സിറിയക് അസോസിയേറ്റ്സ്,കേരള ഹൈക്കോടതി),അഡ്വ.ലൂക്ക് കെ.ജോസ്(എ.ഇസഡ് ബി ആൻഡ് പാർട്ട്‌ണേഴ്സ് മുംബയ്).മരുമകൾ:അഡ്വ.അക്ഷയ സുരേഷ്.