zd

മുഹമ്മ : പ്രീതി കുളങ്ങര ടി.എം.പി എൽ.പി സ്കൂളിൽ കുട്ടികൾക്കായി പൊൻപുലരി എന്ന പേരിൽ ഗ്രന്ഥശാല പ്രവർത്തനം തുടങ്ങി. വൈ.എം.എ ഗ്രന്ഥശാലയിൽ നിന്ന് പുസ്തക താലപ്പൊലിയായാണ് പൊൻപുലരി ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങൾ എത്തിച്ചത്. നാട്ടിലെ ജനങ്ങളാകെ സഹകരിച്ചതിനാൽ സ്ക്കൂളിനാവശ്യമായ പുസ്തകങ്ങൾ ശേഖരിക്കാൻ കഴിഞ്ഞു. പി.ടി.എ പ്രസിഡന്റ് എ.വിശ്വരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാടക - സംഗീത സംവിധയകൻ ആലപ്പി ഋഷികേശ് ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുസ്തകം ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഇമ്മാനുവൽ, വാർഡ് മെമ്പർ സുമ ശിവദാസ്,വൈഎംഎ ഗ്രന്ഥശാല പ്രസിഡന്റ് വി.വി. മോഹനദാസ്, പിടിഎ അംഗം അംഗം പ്രദീപ്, എച്ച് എം കെ.സുധ, പിടിഎ വൈസ് പ്രസിഡന്റ് കെ.എൽ. രജിമോൾ തുടങ്ങിയവർ സംസാരിച്ചു.