അമ്പലപ്പുഴ : ശ്രീനാരായണ മാനവ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രോഗീപരിചരണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും ഇന്ന് രാവിലെ 10 ന് കരുമാടി കളത്തിൽ പാലം ഗുരുമന്ദിര ജംഗ്ഷനിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ഭദ്രദീപപ്രകാശനം എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് മധു പി ദേവസ്വം പറമ്പ് അദ്ധ്യക്ഷനാകും. സന്ദീപ് പച്ചയിൽ, ബിനീഷ് പ്ലാത്താനത്ത്, സന്തോഷ് ശാന്തി, എൻ.മോഹൻദാസ്, സി.കെ.ചന്ദ്രകുമാർ, എ.ബി.ഷാജി തുടങ്ങിയവർ സംസാരിക്കും. വി.പി.സുജീന്ദ്രബാബു സ്വാഗതവും സന്ദീപ് സദാനന്ദൻ നന്ദിയും പറയും.