ambala

അമ്പലപ്പുഴ : ജനദ്രോഹ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിതാ ജയൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ജി.മനോജ് കുമാർ,കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് , ആർ.സനൽകുമാർ, പി.ഉണ്ണിക്കൃഷ്ണൻ , ഗീത മോഹൻദാസ്, എ.ആർ.കണ്ണൻ, യു.എം.കബീർ തുടങ്ങിയവർ പ്രസംഗിച്ചു.