ambala

ആലപ്പുഴ :സഹൃദയ ആശുപത്രിയിൽ സന്ധി മാറ്റ ശസ്ത്രക്രിയ അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ഓർത്തോപീഡിക് സർജൻ ഡോ.ആസാദ് സേട്ട്, അനസ്തേഷ്യ വിഭാഗം ഡോ. ശബരി മിത്രൻ, ഡോ. ഡൈൻ മേരി ഐസക്, തീയറ്റർ ഇൻ ചാർജ് നെവിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള അസ്ഥിരോഗ ചികിത്സ വിഭാഗത്തിൽ നാല് സ്പെഷലിസ്റ്റ് ഡോക്‌ടേഴ്‌സിന്റെ സേവനവും സദാ സജ്ജമാണ്. എല്ലാ ശസ്ത്രക്രിയകൾക്കും 24 മണിക്കൂർ സജ്ജമായ നാല് ലാമിനാർ ഫ്ലോ ഓപ്പറേഷൻ തിയേറ്ററുകളും അത്യാധുനിക ഉപകരണങ്ങളും പൂർണസജ്ജമാണെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.തോമസ് മാളിയേക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ആന്റോ ആന്റണി പെരുമ്പള്ളിത്തറ എന്നിവർ അറിയിച്ചു.